Friday, November 12, 2021

കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

 


മൂന്നാർ :കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. മൂന്നാർ കോളനിയിൽ കൃഷ്‌ണമൂർത്തി-ആനന്ദശ്യോദി ദമ്പതികളുടെ മകൻ വിഷ്‌ണുവാണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. 





.കുട്ടിയുടെ രക്ഷിതാക്കൾ ആറ്റുകാട് എസ്റ്റേറ്റിലെ ബന്ധുവിനെ കാണാൻ പോയ സമയത്തായിരുന്നു സംഭവം. വിഷ്‌ണു ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. രക്ഷിതാക്കൾ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വിഷ്‌ണുവിനെ ഊഞ്ഞാലിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 





.കുരുക്കഴിച്ച് കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഉച്ചയോടെയാണ് മാതാപിതാക്കള്‍ ബന്ധുക്കളുടെ വീട്ടില്‍ പോയത്. ഭക്ഷണശേഷം  മടങ്ങിയ മാതാപിതാക്കള്‍ വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിയത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only