Saturday, November 13, 2021

പരിശോധനക്കെത്തിയ 21കാരിയായ രോഗിയെ ഡോക്ടര്‍ ലൈഗിംഗ പീഡനത്തിനു ശ്രമിച്ചതായി പരാതി

 


മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയായ രോഗിയെ ഡോക്ടര്‍ ലൈഗിംഗ പീഡനത്തിനു ശ്രമിച്ചതായി പരാതി.



മലപ്പുറം രാമപുരത്തെ 21കാരി രക്ഷിതാകളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടിയാണു ആശുപത്രിയില്‍ എത്തിയത്. ആദ്യം ലേഡി ഗൈനക്കോളജി ഡോക്ടറെ കാണിച്ചെങ്കിലും ഇതെ ആശുപത്രിയിലെ തന്നെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്‍ള്‍ട്ടിങ് റൂമില്‍ എത്തിയപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു. രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.



യുവതിയുടെ രഹസ്യ ഭാഗത്തു പത്ത് മിനിട്ടോളം പുരുഷ ഡോക്ടര്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചൂ എന്നാണ് പരാതിയില്‍ പറയുന്നത്. രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു. ലൈംഗിക പീഡനത്തിനു എതിരെ പരാതി നല്‍കിയിട്ടും പൊലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ഹോസ്പിറ്റല്‍ മാനേജ്മെന്റ് നടത്തുന്നതായും പരാതിയില്‍ പറയുന്നു.



അതേസമയം കേസ് ഒതുക്കി തീർക്കാൻ ഉന്നത രാഷ്ട്രീയതലത്തിൽ ശ്രമവും നടക്കുന്നുണ്ട്. പരാതി ജില്ലാ പൊലീസ് മേധാവിക്ക് നൽകാനും നീക്കമുണ്ട്. രഹസ്യ മൊഴി എടുക്കുന്നതോടെ ഡോക്ടറുടെ അറസ്റ്റ് ഉടൻ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയും ബന്ധുക്കളും.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only