Thursday, November 25, 2021

ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) പിളർന്നു:തങ്ങളാണ് യഥാർത്ഥ പാർട്ടിയെന്ന് വി സുരേന്ദ്രൻ പിള്ള

  


ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) പിളർന്നുവെന്ന് വി.സുരേന്ദ്രന്‍ പിള്ള. എൽഡിഎഫിന് കത്തു നൽകിയപ്പോഴേ പിളർപ്പ് പൂർണമായെന്നും ഇനി യഥാർഥ എൽജെഡി തങ്ങളാണന്ന് മുന്നണിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് എൽഡിഎഫ് നേത‍ൃത്വമെന്നും അദ്ദേഹം പറഞ്ഞു.


Ad


എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ അച്ചടക്കനടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്ക ലംഘനം നടത്തിയതിനു ജനറൽ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഷെയ്ഖ് പി.ഹാരിസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only