Tuesday, November 23, 2021

കുന്നന്താനം ബാങ്കിൽ ഇടതുമുന്നണിക്ക് സമ്പൂർണ്ണ വിജയം:യു ഡി എഫ് പിന്തുണച്ച ബിജെപി സ്ഥാനാർത്ഥികൾക്ക് 180 വോട്ട് മാത്രം

 



പത്തനംതിട്ട :കുന്നന്താനം സഹകരണ   ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ  ഇടതുമുന്നണിക്ക് സമ്പൂർണ്ണ വിജയം:യു  ഡി എഫ് പിന്തുണച്ച ബിജെപി സ്ഥാനാർത്ഥികൾക്ക് 180 വോട്ട് മാത്രം  മൽസരിച്ച എല്ലാ സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പട്ടികജാതി സംവരണ സീറ്റിൽ കെ ഉത്തമൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ കെ രാധാകൃഷ്ണകുറുപ്പ്, ഷിനി കെ പിള്ള, കെ ജെ ജ്യോതി, നീന മറിയം തോമസ്, സി എം ഏബ്രഹാം, പി ജി തോമസ്, ഐ ജി സുകുമാരൻ, കെ എം ഏബ്രഹാം എന്നിവരാണ് വിജയിച്ചത്.


Ad


യു ഡി എഫ് മൽസരിക്കാതെ പിന്തുണച്ചെങ്കിലും ബി ജെ പി സ്ഥാനാർത്ഥികൾക്ക് 180 ൽ താഴെ വോട്ടുകളാണ് ലഭിച്ചത്. ടൗണിൽ ചേർന്ന അനുമോദന യോഗം സി പി ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എസ് വി സുബിൻ അധ്യക്ഷനായി, ബാബു കൂടത്തിൽ, എസ് രാജേഷ് കുമാർ, സന്തോഷ് തോമസ്, ശ്രീദേവി സതീഷ് ബാബു എന്നിവർ സംസാരിച്ചു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only