Saturday, November 13, 2021

പിണങ്ങിപ്പോയ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു

 



കോട്ടയം :  പിണങ്ങിപ്പോയ കാമുകിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു. പ്രതിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ ജിതിൻ സുരേഷിനെ(24) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പൂവന്തുരുത്തിയിലാണ് സംഭവം നടന്നത്.




19കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും കടുവാക്കുളം മടമ്പുകാട് സ്വദേശിയായ ജിതിനും നേരത്തെ അടുപ്പത്തിലായിരുന്നു. ജിതിന്റെ സ്വഭാവദൂഷ്യത്തെ തുടർന്ന് യുവതി അടുത്തിടെ പിണങ്ങിപ്പിരിഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് ആക്രമണം.




വ്യാഴാഴ്ച പൂവന്തുരുത്തിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്ന യുവതിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചു കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയായിരുന്നു.



നാട്ടുകാർ ബഹളം കേട്ട് വരുന്നത് കണ്ടതോടെ ഇയാൾ പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റി വീടിന് സമീപത്ത് ഇറക്കിവിട്ടു. പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.  

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only