Sunday, November 14, 2021

കോട്ടയത്ത് ഹാർട്ട് അറ്റാക്ക് വന്നു ആശുപത്രിയിലായ സിപിഎം കൗൺസിലറെ ആംബുലൻസിൽ എത്തിച്ചു വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ നീക്കം


കോട്ടയം:കോട്ടയം നഗ​ര​സ​ഭ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് 15ന് ​ന​ട​ക്കാ​നി​രി​ക്കെ സി​പി​എം കൗ​ണ്‍​സി​ലർ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ൽ​ഡി​എ​ഫി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.



ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം അം​ഗ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ അം​ഗ​ത്തി​നു പ​ങ്കെ​ടു​ക്കാ​നാ​വു​മോ എ​ന്നതാ​ണ് സി​പി​എം കേ​ന്ദ്ര​ങ്ങ​ളെ അ​ല​ട്ടു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൗ​ണ്‍​സി​ല​ർ​ക്ക് ഡി​സ്ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്നാ​ണ് സിപിഎം പ്രതീക്ഷ. 



ഇ​നി ഡി​സ്ചാ​ർ​ജ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആം​ബു​ല​ൻ​സി​ൽ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തു കൗ​ണ്‍​സി​ല​റെ എ​ത്തി​ക്കാ​നും സി​പി​എ​മ്മി​ൽ ആ​ലോ​ച​ന​യു​ണ്ട്. പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​റ​ത്താ​യ​ത്.നഗരസഭയുടെ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ തന്നെ മത്സരിക്കും. ശനിയാഴ്ച ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗമാണ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലിനെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ബിൻസി സെബാസ്റ്റിയനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ധാരണയിൽ എത്തിയിരുന്നു. യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പും നൽകിയിരുന്നു.



അതെ സമയം യു ഡി എഫിലും വോട്ടു ചോർച്ച ഉണ്ടാവാതിരിക്കാൻ നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നീക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത്.എന്നാൽ എൽ ഡി എഫിലെ നീക്കങ്ങൾക്ക് സിപിഎം ജില്ലാ സെക്രെട്ടറി എ വി റസ്സലാണ് നിയന്ത്രിക്കുന്നത് .


നേരത്തെ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് യു  ഡി എഫിലെ ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്നും പുറത്താക്കിയത്. എൽ.ഡി.എഫിന്റെ 22 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ എട്ട് അംഗങ്ങളും അവിശ്വാസത്തെ പിൻതുണച്ച് രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് അന്ന് അവിശ്വാസം പാസായത്. ഇതിനിടെ നവംബർ 15 തിങ്കളാഴ്ച പുതിയ ചെയർപേഴ്‌സണനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നഗരസഭ കൗൺസിൽ ഹാളിൽ നടക്കുമ്പോൾ ബിജെപി യുടെ നിലപാടുകളും നിർണ്ണായകമാവുകയാണ്.ബിജെപി എൽ ഡി എഫിനെ പിന്തുണച്ചാൽ വിജയിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി രാജി വയ്ക്കുകയാണ് കീഴ്വഴക്കം.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only