Wednesday, November 10, 2021

പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്​ അന്തരിച്ചു

 


ചെന്നൈ: പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്​ അന്തരിച്ചു. 52 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന്​ ചികിത്സയിലിരിക്കേയാണ്​​ അന്ത്യം.ജയരാജ്​ എന്നാണ്​ യഥാര്‍ഥ പേര്​.




പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ്​​ സിനിമ ജീവിതത്തിന്​ തുടക്കം കുറിച്ചത്​​. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ്​ ആദ്യ സിനിമ. എ.ആര്‍. റഹ്​മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്ബന്‍ ഹിറ്റായി. ചിത്രത്തിലെ ‘മുസ്​തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്​തി നേടിക്കൊടുത്തു.



തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക്​ ചുവടുകള്‍ ഒരുക്കി. ‘കോ​ഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only