Monday, November 8, 2021

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ മുറുകി 11 വയസ്സുകാരൻ മരിച്ചു



കൊല്ലം: ഷാൾ കഴുത്തിൽ മുറുകി ശ്വാസം മുട്ടി 11 വയസ്സുകാരൻ മരിച്ചു. കുളപ്പാടം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ മജീദിന്റെ മകനും പള്ളിമൺ സിദ്ധാർഥ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാൻ(11)ആണു മരിച്ചത്. 


ശനിയാഴ്ച രാത്രി 10:00-നാണു സംഭവം.സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: വീട്ടിൽ മുഹമ്മദ് ഫർഹാനും മാതാവും 2 സഹോദരിമാരും പിതാവിന്റെ സഹോദരിയും മുത്തശ്ശനും മുത്തശ്ശിയുമാണ് ഉള്ളത്.  ടിവി കണ്ട ശേഷം മുറിയിലേക്ക് എത്തിയ പിതൃ സഹോദരിയാണ് മുഹമ്മദ് ഫർഹാനെ ജനാലയിൽ കെട്ടിയിട്ടിരുന്ന ഷാളിൽ കഴുത്ത് മുറുകി അവശനായ നിലയിൽ കണ്ടത്. 




ഉടൻ വീട്ടിലെ മറ്റുള്ളവരെ വിവരം അറിയിച്ചു.ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടിയത്തെ ആശുപത്രിയിലും എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാൾ കഴുത്തിൽകെട്ടി കളിക്കവെ അബദ്ധത്തിൽ കെട്ട് മുറുകിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുളള പിതാവ് ഇന്നു നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ഷാനിമ. സഹോദരങ്ങൾ: ഹംദ, ഫിദ.കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only