Wednesday, November 10, 2021

റ​ബ​റി​നെ ന​ശി​പ്പി​ക്കു​ന്ന അന്തകൻ എത്തി: തടി തുരക്കുന്ന കീ​ട​ത്തെ ക​ണ്ടെ​ത്തി​യി​ട്ടും ന​ട​പ​ടി​ക​ളി​ല്ല:കർഷകന് വീണ്ടും ഇരുട്ടടി


കണ്ണൂർ: റ​ബ​ര്‍ ത​ടി​യെ ആ​ക്ര​മി​ച്ചു ന​ശി​പ്പി​ക്കു​ന്ന കീ​ട​ത്തെ ക​ണ്ടെ​ത്തി​യി​ട്ടും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും റ​ബ​ര്‍​ബോ​ഡി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ത്ത​ത് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.



നാ​ലു വ​ര്‍​ഷം മു​മ്പ് മു​ട​യ​ര​ഞ്ഞി​യി​ലെ റ​ബ​ര്‍​ക​ര്‍​ഷ​ക​ന്‍ ഒ​ര​പ്പാ​ന്‍​കു​ഴി ജോ​ര്‍​ജാ​ണ് റ​ബ​റി​ന്‍റെ അ​ന്ത​ക​നാ​കു​ന്ന പു​തി​യ കീ​ട​ത്തെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദീ​ര്‍​ഘ​കാ​ല​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് പ്ര​ത്യേ​ക​ത​രം വ​ണ്ടി​ന്‍റെ ആ​ക്ര​മ​ണം മൂ​ല​മാ​ണ് ത​ടി​ക​ള്‍ ഉ​ണ​ങ്ങി​ന​ശി​ക്കു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.




ജോ​ര്‍​ജി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​കു​ക​യും വെ​ള്ളാ​യ​നി കാ​ര്‍​ഷി​ക കോ​ള​ജി​ലെ എ​ൻ​ഡ​മോ​ളി​ജി​സ്റ്റ് ഡോ. ​കെ.​ടി. പ്ര​താ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ജോ​ര്‍​ജി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. അം​ബ്രോ​സി​യ വ​ണ്ടു​ക​ളാ​ണ് റ​ബ​ര്‍ ത​ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​രം വ​ണ്ടു​ക​ളു​ടെ ആ​ക്ര​മ​ണം തെ​ക്കേ അ​മേ​രി​ക്ക, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ന്ത്യ​യി​ല്‍ ഇ​താ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തും ക​ണ്ടെ​ത്തി​യ​തും ജോ​ര്‍​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു.




വ​ണ്ടു​ക​ള്‍ റ​ബ​ര്‍​മ​രം തു​ര​ന്ന് അ​തി​ന്‍റെ മ​ധ്യ​ഭാ​ഗം​വ​രെ എ​ത്തി മു​ട്ട​യി​ടു​ന്ന​താ​യി പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കീ​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി.വ​ണ്ടു​ക​ള്‍ മ​ര​ത്തി​നു​ള്ളി​ലാ​യ​തി​നാ​ല്‍ പു​റ​മേ​നി​ന്നു​ള്ള കീ​ട​നാ​ശി​നി പ്ര​യോ​ഗം ദു​ഷ്‌​ക​ര​മാ​ക്കി. ഡോ.​കെ.​ഡി. പ്ര​താ​പ​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ട​നു​സ​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി നി​വാ​ര​ണ​മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ സ​മീ​പ​ഭാ​വി​യി​ല്‍ റ​ബ​ര്‍ ഇ​ല്ലാ​താ​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.


പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘ​വും മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി കീ​ട​ത്തി​ന്‍റെ ആ​ക്ര​മ​ണം വ​ര്‍​ധി​ക്കു​ന്ന​താ​യും അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. രോ​ഗം ബാ​ധി​ച്ച ഒ​രു റ​ബ​ര്‍ മ​രം ഒ​രു തോ​ട്ട​ത്തി​ലു​ണ്ടെ​ങ്കി​ല്‍ ആ ​തോ​ട്ടം​ത​ന്നെ സാ​വ​ധാ​നം പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി ഇ​ല്ലാ​താ​കു​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​നോ ഫ​ല​പ്ര​ദ​മാ​യ കീ​ട​നാ​ശി​നി ക​ണ്ടെ​ത്താ​നോ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.


അ​യ്യം​കു​ന്നി​ലെ ജോ​സ​ഫ് മൂ​ഴി​ക്കു​ഴി​യു​ടെ 450 റ​ബ​ർ മ​ര​ങ്ങ​ളി​ല്‍ 50 മ​ര​ങ്ങ​ള്‍ കീ​ട​ബാ​ധ​യേ​റ്റ് ന​ശി​ച്ചു. അ​ണി​യ​റ ബി​ജു​വി​ന്‍റെ ടാ​പ്പ് ചെ​യ്യു​ന്ന 700 മ​ര​ങ്ങ​ളി​ല്‍ 100 മ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി. ച​ര​ളി​ലെ ജോ​യി കു​റ്റി​ക്കാ​ടി​ന്‍റെ 200 മ​ര​ങ്ങ​ളി​ല്‍ 15 എ​ണ്ണം കേ​ടു​വ​ന്നു. ആ​ന്‍റ​ണി ഒ​ര​പ്പാ​ന്‍​കു​ഴി​യു​ടെ 200 ടാ​പ്പ് ചെ​യ്യു​ന്ന മ​ര​ങ്ങ​ളി​ല്‍ 75 എ​ണ്ണ​വും സി​ബി താ​ഴ​പ്പ​ള്ളി​യു​ടെ 550 മ​ര​ങ്ങ​ളും കീ​ട​ബാ​ധ ഭീ​ഷ​ണി​യി​ലാ​ണ്.


മു​ട​യ​ര​ഞ്ഞി​യി​ലെ റോ​യി​ച്ച​ന്‍ പ​ന​ച്ചി​ക്ക​ല്‍ ക​രോ​ട്ടി​ന്‍റെ 350 റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍ 150 എ​ണ്ണം കേ​ടു​വ​ന്നു. ബേ​ബി ആ​യി​ത്താ​ന​ത്തി​ന്‍റെ ടാ​പ്പ് ചെ​യ്യു​ന്ന 700 മ​ര​ങ്ങ​ളി​ല്‍ 20 ഓ​ളം മ​രം വ​ണ്ടു​ശ​ല്യം കാ​ര​ണം വെ​ട്ടി​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കീ​ട​ബാ​ധ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ എം​എ​ൽ​എ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​മാ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only