Wednesday, November 10, 2021

പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട​തിനെ ചൊല്ലി ത​ർ​ക്കം; അ​ച്ഛനും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു


കണ്ണൂർ :കാ​ർ​ത്തി​ക​പു​രം:  പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.പൂ​വ​ഞ്ചാ​ലി​ലെ കൈ​പ്പം​പ്ലാ​ക്ക​ൽ സു​രേ​ഷ്, മ​ക​ൾ സു​വ​ർ​ണ എ​ന്നി​വ​ർ​ക്കാ​ണ് അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്.പട്ടിയെ അഴിച്ചു വിട്ടത് മൂലം തനിക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് സുധീഷ് അറിയിച്ചിരുന്നു . വാ​ക്ക് ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​യ​ൽ​വാ​സി​യാ​യ സു​ധീ​ഷ് വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സു​രേ​ഷി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്..സംഭവത്തെ തുടർന്ന് പ്രതി സുധീഷിനെ കാണ്മാനില്ലായിരുന്നു. ആ​ല​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only