Monday, November 8, 2021

രണ്ടു പെൺകുട്ടികൾ തമ്മിലുണ്ടായ തർക്കം ആണുങ്ങൾ ഏറ്റുപിടിച്ചതോടെ കത്തിക്കുത്തിൽ കലാശിച്ചു

 


കടുത്തുരുത്തി :പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ 55 കാരനായ വയോധികന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം.




വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ പെൺ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച്‌ ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രിയാണ് അക്രമം നടന്നത്.മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി  സ്വദേശിനിയുമായ രണ്ടു പെൺകുട്ടികൾ  തമ്മിലാണ് തര്‍ക്കമുണ്ടായത്.







ഇതിന് പിന്നാലെ തിരുവാമ്പാടി  സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പം തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് എത്തുകയായിരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടായതോടെ,ബഹളം കേട്ട്  ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.പോലീസ് ഉടനെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only