Tuesday, November 23, 2021

തെരെഞ്ഞെടുപ്പിൽ തോറ്റത് മുതൽ ജോസ് കെ മാണി കോൺഗ്രസിനെ വേട്ടയാടുന്നു:നാട്ടകം സുരേഷ്

 


പാലാ:തെരെഞ്ഞെടുപ്പിൽ തോറ്റത് മുതൽ ജോസ് കെ മാണി കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുകയാണെന്നും,അതിന്റെ മൂർത്ത രൂപമാണ് കെ എം ചാണ്ടിസാറിന്റെ കൊച്ചുമകനോട് അനുവർത്തിക്കുന്നതെന്നും കോട്ടയം ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ് പ്രസ്താവിച്ചു.കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത്തിനെതിരെ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നാട്ടകം സുരേഷ്.




ജോസ് കെ മാണിയുടെ ഭരണത്തിന്റെ തണലിലുള്ള ഈ ധിക്കാരം രാഷ്ട്രീയം അധിക നാൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല.ഈ ബാരിക്കേഡുകൾ ഞങ്ങൾ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് തകർക്കാവുന്നതേ ഉള്ളൂ.പക്ഷെ ജോസ് കെ മാണി പോലീസിനെ ഉപയോഗിച്ചുള്ള ഈ തീക്കളി അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത്.ജോസ് കെ മാണി പറയുന്നത് കേട്ട് ഭരിക്കുന്ന പോലീസുകാരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ വാങ്ങുന്ന ശമ്പളം ജോസ് കെ മാണിയുടെ വീട്ടിൽ നിന്നും കൊണ്ട് തരുന്നതല്ല ,എന്റെയും ഞങ്ങളുടെയും നികുതി പണമാണ് നിങ്ങളുടെ ശമ്പളം എന്നോർക്കണം.വേണമെങ്കിൽ നിങ്ങൾക്ക്  ജോസ് കെ മാണിയുടെ വീട്ടിൽ പോയി അടുക്കള വേല ചെയ്യാമെന്നും നാട്ടകം കൂട്ടിച്ചേർത്തു.




ഇത് കൊണ്ടും ഫലം കണ്ടില്ലെങ്കിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കളക്ട്രേറ്റ് മാർച്ചും കോൺഗ്രസ് നടത്തും.എപ്പോഴും സഹന സമരം നടത്തുമെന്ന് ആരും കരുതേണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ ആക്ഷേപിക്കുന്ന പരിപാടി തുടങ്ങി വച്ചത് ജോസ് കെ മാണിയാണെന്നു അദ്ദേഹം പറഞ്ഞു.രാവിലെ വനിതകളടക്കം  നൂറുകണക്കിന് പ്രവർത്തകർ പാലാ ജനറൽ ആശുപത്രി പടിക്കൽ നിന്നും ജാഥയായി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.സതീഷ് ചൊള്ളാനി.,കെ സി നായർ,ആർ പ്രേംജി.,ആർ സജീവ്,സി ടി രാജൻ.,യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ചിഞ്ചു കുര്യൻ .,ബിജു പുന്നത്താനം,വി സി പ്രിൻസ്,ആർ വി തോമാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.


പോലീസ് സ്റ്റേഷൻ മാർച്ച് ജോസ് തീയേറ്ററിന് സമീപം വച്ച് ബാരിക്കേഡ് ഉയർത്തി പോലീസ് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമം ആരംഭിച്ചെങ്കിലും,പോലീസ് ശക്തമായി തള്ളി പിടിച്ചു നിന്നു.ഒരു വശത്തുകൂടി തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പോലീസ് എതിർത്തു.ചിഞ്ചു കുര്യന്റെ കൈയ്യിൽ പോലീസ്പി ടിച്ചു വലിച്ചെന്നും പ്രവർത്തകർ പറയുന്നുണ്ടായിരുന്നു.തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.

ജോസ്‌മോൻറെ വാക്കും കേട്ട് 

ഞങ്ങടെ നേരെ പോരിന് വന്നാൽ 

തിരിച്ചടിക്കും കട്ടായം 

എല്ലാകാലോം ഭരിക്കില്ല 

കാലം മാറും ഭരണം മാറും 

 ഓർത്തു കളിച്ചോ ജോസ് കെ മാണി 

അന്ന് നിനക്കും  പേപ്പട്ടിക്കും  ഒരുഗതിയാണെന്നോർത്തോളൂ 

എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളും സി ഐ ടോംസനെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only