Saturday, November 6, 2021

വീട്ടില്‍ വളര്‍ത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് പിടികൂടി

 



മൂലമറ്റം :വീട്ടില്‍ വളര്‍ത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് പിടികൂടി.ആയവന സ്വദേശി തടത്തില്‍ സതീഷി​ന്‍റെ വീട്ടില്‍ വളര്‍ത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. 



നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന്​ തത്തകളെയുമാണ് പിടികൂടിയത്. വന്യജീവി വിഭാഗത്തില്‍പെടുന്ന മയില്‍, തത്ത എന്നിവയെ വളര്‍ത്താന്‍ അനുമതിയില്ല. വീട്ടുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂലമറ്റം വനം വകുപ്പ് സെക്​ഷന്‍ ഓഫിസര്‍ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരന്‍ ഷാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്​.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only