Tuesday, November 23, 2021

ഏറ്റുമാനൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു:മരിച്ചത് പൾസർ കണ്ണൻ


ഏറ്റുമാനൂർ: പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്കു മറിഞ്ഞു യുവാവും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിയും മരിച്ചു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ വെട്ടി മുകൾ കമ്പിനിമലയിൽ വീട്ടിൽ അനിൽ (പൾസർ കണ്ണൻ – 30), കണ്ണന്റെ അമ്മയുടെ അനുജത്തി വെട്ടിമുകൾ കിഴതറയിൽ വീട്ടിൽ സിന്ധു (42) എന്നിവരാണ് മരിച്ചതെന്നാണ് തിരിച്ചരിഞ്ഞത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ഏറ്റുമാനൂർ കിസ്മത്ത് പടിയിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു കണ്ണനും, സിന്ധുവും. ഈ സമയം മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ കണ്ണന്റെ ബൈക്കിന്റെ ബൈക്കിന്റെ ചക്രങ്ങൾ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ഈ സമയം പാലാ ഭാഗത്തു നിന്നും എത്തിയ മീൻ വണ്ടി കണ്ണന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്നാണ് കണ്ണന്റെയും, സിന്ധുവിന്റെയും മരണം സംഭവിച്ചത്.


ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരിച്ച കണ്ണൻ. വെട്ടിമുകൾ ഭാഗത്ത് കട അടിച്ച് തകർത്തത് അടക്കമുള്ള കേസുകളിൽ ഇയാളെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പ ചുമത്തുന്നത് അടക്കമുള്ള നടപടികൾ ഇയാൾക്കെതിരെ ചുമത്തിയതായും സൂചനയുണ്ട്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.



ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്.ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.


കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.


അപകടകാരണം വ്യക്തമാക്കി സിസിടിവി
അപകടത്തിൽ മരിച്ച സ്ത്രീയും പുരുഷനും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടിയതോടെയാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ക്യാമറാ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 06.06 നാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ക്യാമറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ഈ സമയം പാലാ ഭാഗത്തു നിന്നും എത്തിയ മീൻ ലോറി, ബൈക്ക് യാത്രക്കാരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ തൽക്ഷണം മരിച്ചു.


അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടുന്നതും, അഞ്ചു മിനിറ്റോളം ഇരുവരും റോഡിൽ വീണ് കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only