Thursday, November 11, 2021

എരുമേലി കണമലയിൽ ഉരുൾപൊട്ടി ഒരാൾക്ക് പരിക്ക് കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ ഉരുൾപൊട്ടി ഒരാൾക്ക് പരിക്ക്.ഇന്ന്  രാവിലെ അഞ്ച് മണിയോടെയാണ്  ഉരുൾ പൊട്ടിയത് . ഇന്നലെ മുതൽ ഈ ഭാഗത്ത് കനത്ത മഴയായിരുന്നു ഉണ്ടായത്.വാഹനങ്ങൾ ഒഴുക്കി കൊണ്ട് പോയിട്ടുണ്ട്.കഴിഞ്ഞ തവണ ഇതിനടുത്ത് എയ്ഞ്ചൽ വാലിയിൽ ഉരുൾ പൊട്ടിയിരുന്നു.


നാലോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്തംഗം  ഷോൺ ജോർജ് പോലീസ് സ്റ്റേഷനിലും ,ഫയർ സ്റ്റേഷനിലും വിവരം അറിയിച്ചു.അധികാരികളും ഉദ്യോഗസ്ഥരും ഉടനെ തന്നെ സ്ഥലത്ത് എത്തിച്ചേരും.നാട്ടുകാർ ഇതിനകം തന്നെ  രക്ഷ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് 

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only