Friday, November 12, 2021

മോഹനൻ കൃതാർത്ഥനായി നന്ദിനിറഞ്ഞ ചിരിയോടെ മൈക്കിളും




എലിക്കുളം: ഓട്ടോറിക്ഷയിൽ നിന്നും ലഭിച്ച സ്വർണ്ണമാല ഉടമസ്ഥനു തിരികെ നല്കി ഓട്ടോ ഡ്രൈവർ മാതൃകയായി 'പൈക ആശുപത്രിപ്പടി ജംഗഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വട്ടന്താനം പാറയിൽ പി.ബി.മോഹനനാണ് പൊതുസമൂഹത്തിന് മാതൃകയായത് വ്യാഴാഴ്ചയാണ് മോഹനന് ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ നിന്നും മാല ലഭിക്കുന്നത്.



വിവരം ഉടൻ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെ അറിയിച്ചു.ഇദ്ദേഹം വിവരം പൊൻകുന്നം പോലീസിലും അറിയിച്ചു.മാലയുടെ ഉടമസ്ഥനെ അന്വേഷിച്ച് മോഹനൻ നവ മാധ്യമങ്ങളിൽ കൂടി പോസ്റ്റിട്ടിരുന്നു.ഇന്നലെ രാവിലെ മാലയുടെ ഉടസ്ഥൻ മൈക്കിൾ മാത്യു മുതുകുളത്ത് എത്തി.



ഇദ്ദേഹത്തിൻ്റെ മാതാവിൻ്റെ പണയത്തിലിരുന്ന മാല എടുത്തു മടങ്ങും വഴിയാണ് നഷ്ടപ്പെട്ടത്. തുടർന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിലെത്തി മാല ഉടമസ്ഥന് കൈമാറുകയായിരുന്നു എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്,.പൊൻകുന്നം പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് റ്റി.ജി., പി.ആർ.ഒ.ജയകുമാർ റ്റി.ആർ,  എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only