Thursday, November 11, 2021

ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി

  


നെടുമ്പാശേരി :നാട്ടില്‍ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. 


സെക്യൂരിറ്റി പരിശോധനയില്‍ കരിമരുന്നുകള്‍ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ വിമാനയാത്രയില്‍ സ്‌ഫോടക വസ്തു കൈവശം വച്ചതിന്റെ പേരില്‍ പോലീസ് കേസും എടുത്തു. ഇന്നലെ ഷാര്‍ജയിലേക്കു പോകാനെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങള്‍ ബന്ധുക്കളിലാരോ അറിയാതെ ബാഗില്‍ എടുത്തു വച്ചതാണെന്നു പറയുന്നു.




Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only