പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം. റിക്ടര്‍ സ്‌കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 12.03 നാണ് ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. അതേസമയം പല വീടുകളുടെയും ഭിത്തി വിണ്ടു കീറിയിട്ടുണ്ട്.മീനച്ചിൽ പഞ്ചായത്തിലെ 10-ാം വാർഡിൽ തഴവേലിയിലുള്ള തേവരോലിൽ ഹരിയുടെ വീടിന് വിളളൽ സംഭവിച്ചു..അക്ഷാംശം 9.66 N , രേഖാംശം 76.70 E ആണ് ഭൂചലനമുണ്ടായ പ്രദേശം. പാലക്കാട്ടുമലയിലെ തെക്കുകിഴക്ക് 12 കി.മി, ചങ്ങനാശേരിയില്‍ നിന്ന് 31 കി.മി, തിരുവല്ലയില്‍ നിന്ന് 35, മുവാറ്റുപുഴയില്‍ 38 കി.മി. ചേര്‍ത്തലയില്‍ നിന്ന് 41 കി.മി പത്തനംതിട്ടയില്‍ നിന്ന് 45 കി.മി അടുത്താന്ന് ഈ പ്രദേശം.


ഇടുക്കിയിലെ റിക്ടർ സ്കെയിലിലും ഭൂചലനം രേഖപ്പെടുത്തി.ഭരണങ്ങാനം,ഇടമറ്റം ,മീനച്ചിൽ,അരുണാപുരം,തലനാട്.തുടങ്ങിയ മേഖലകളിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.പൊൻകുന്നം ഭാഗത്തും ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചു.