Friday, November 12, 2021

അഡ്വ:അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

 


തിരുവനന്തപുരം: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. നവംബ‌ർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്ത​ഗോപൻ്റെ നിയമനം. പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്ത​ഗോപൻ. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അം​ഗവും. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി.



പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷ.



ബിജെപി യിലെ ഗ്രൂപ്പിസം മടുത്താണ് ബിജെപി സംസ്ഥാന നേതാവായ എൻ വാസു സിപിഎം ൽ ചേർന്നത് .അന്ന് സിപിഎം വാസുവിനെ സ്വീകരിക്കുകയും ദേവസവം പ്രസിഡണ്ട് ആക്കുകയും ചെയ്തിരുന്നു.ഇന്ന് കാലാവധി തീരുമ്പോൾ അദ്ദേഹത്തെ മാറ്റുമെങ്കിലും പ്രാധാന്യമുള്ള മറ്റു അധികാര സ്ഥാനങ്ങൾ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only