Saturday, November 13, 2021

സിപിഐഎം വനിതാ ബ്രാഞ്ച് സെക്രെട്ടറിയെ മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

 


കോന്നി :സി പി ഐ മങ്ങാരം ബ്രാഞ്ച് സെക്രട്ടറിയും കേരള മഹിളാ സംഘം മങ്ങാരം യൂണിറ്റ് സെക്രട്ടറിയുമായ കാര്‍ത്തികയെയും ഭര്‍ത്താവിനെയും വഴിയില്‍ തടഞ്ഞ് അസഭ്യം പറയുകയും കാര്‍ത്തികയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കോന്നി സ്വദേശി ആദര്‍ശ് മുള്ളാനിയിലിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.


Ad


പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോന്നി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കാര്‍ത്തികയും ഭര്‍ത്താവും കോന്നിയിലെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് തിരികെ മടങ്ങവേ കോന്നി സ്വദേശി ആദര്‍ശ് മുള്ളാനിയില്‍ ബൈക്കില്‍ എത്തി ഇവരെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് കാര്‍ത്തികയെ മര്‍ദിക്കുകയുമായിരുന്നു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only