Tuesday, November 23, 2021

നികുതി വെട്ടിക്കാനായി മൊബൈൽ ക്ലിനിക്കെന്നു പേര് ഓട്ടം സിനിമ ഷൂട്ടിങ് കാരവൻ:കനത്ത നികുതിയടിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ്

  


തൃക്കാക്കര :നികുതി വെട്ടിക്കാനായി മൊബൈല്‍ ക്ളിനിക്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാരവന്‍ ശാസ്താമുകളിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊട്ടാരക്കരയില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാരവന്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഭരത്ചന്ദ്രന്‍, കെ.എം. രാജേഷ്, നജീബ്, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.


Ad


പെര്‍മിറ്റ് ലംഘനത്തിന് 7,500 രൂപയും രൂപമാറ്റം വരുത്തിയതിന് 5,000 രൂപയും നികുതി വെട്ടിപ്പിന് 40,000 രൂപയും പിഴ ഈടാക്കി. ഈ കാരവന്‍ ഇനി മൊബൈല്‍ ക്ലിനിക്കായല്ലാതെ ഉപയോഗിച്ചാല്‍ രജിസ്ടേഷന്‍ റദ്ദാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only