Sunday, November 21, 2021

രാമപുരത്ത് കാറും .ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്ക്

 


പാലാ:രാമപുരത്ത് കാറും ,ബൈക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.രാമപുരം അമ്പലം ജങ്ഷനും ,പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടമുണ്ടായത്.ഉച്ചതിരിഞ്ഞു 2.45 ന്  നടന്ന അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ബൈക്ക് വായുവിൽ ഉയർന്നു തെറിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.രാമപുരം കാഞ്ഞിരപ്പറയിൽ ബിബിൽ(20) നാണു ഗുരുതരമായി പരിക്കേറ്റത്കോഴിക്കോട് വടകര സ്വദേശികളുടേതാണ് അപകടത്തിപെട്ട കാർ.കാറിന്റെ മുൻഭാഗം തകർന്നു ,അപകടത്തിപെട്ട ഡ്യൂക്ക്ബൈ ക്ക് പൂർണ്ണമായും തകർന്നിട്ടുണ്ട്.പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുന്നു.  
Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only