Wednesday, November 3, 2021

നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍( ഇന്നു മുതൽ) ബാങ്കുകള്‍ക്ക് 5 ദിവസം അവധി



നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകളും അടുത്ത ആഴ്ച 5 ദിവസത്തേക്ക് അവധിയിലായിരിക്കും. നവംബര്‍ മാസത്തില്‍ രാജ്യത്തുടനീളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളില്‍ 17 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.




ഈ ആഴ്ചയിലെ അവധികള്‍ ഇപ്രകാരം;


നവംബര്‍ 3 - നരക ചതുര്‍ദശി - ബെംഗളൂരുവില്‍ ബാങ്കുകള്‍ക്ക് അവധി


നവംബര്‍ 4 - ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ - ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി


നവംബര്‍ 5 - ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവര്‍ദ്ധന്‍ പൂജ - അഹമ്മദാബാദ്, ബേലാപൂര്‍, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജയ്പൂര്‍, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.


നവംബര്‍ 6 - ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോള്‍ ചക്കോബ - ഗാംഗ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.


നവംബര്‍ 7 - ഞായര്‍ (പ്രതിവാര അവധി).

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only