Wednesday, October 27, 2021

നവംബര്‍ 1 മുതല്‍ ഫോണുകളില്‍ വാട്‌സ്‌ആപ് ലഭിക്കില്ല., ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകൾക്ക് ബാധകം




ന്യൂഡൽഹി- നവംബര്‍ 1 മുതല്‍ ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന് മുമ്പുള്ള ഫോണുകളില്‍ വാട്സ്‌ആപ് കിട്ടില്ല. നവംബര്‍ 1 മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. സുരക്ഷാ മുന്‍കരുതലെന്നോണമാണ് പഴയ സ്മാര്‍ട്ട്‌ഫോണുകളിലെ പ്രവര്‍ത്തനം വാട്സ്‌ആപ് അവസാനിപ്പിക്കുന്നത്.


നവംബര്‍ ഒന്നിന് ശേഷം വാട്ട്‌സ്‌ആപ് കൈഒഎസ് 2.5.0 മാത്രമേ പിന്തുണയ്ക്കൂ. എന്നാല്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപ് തുടര്‍ന്നും ഉപയോഗിക്കാം. പുതുതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുകയാണ് വാട്‌സ്‌ആപ്.



ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10 ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ നവംബര്‍ 1 മുതല്‍ വാട്സ്‌ആപ് ലഭിക്കൂ. അതേസമയം കൈഒഎസില്‍ നിന്ന് മറ്റൊരു സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാക്കാനും.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only