Monday, October 25, 2021

വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു



ചേർത്തല :വാഹനാപകടം പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.വൈക്കം സ്വദേശി വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്. ദേശീയ പാത തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് 4.30ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ  ആയിരുന്നു വിനയചന്ദ്രന്‍. ഗുരുതരമായി പരുക്കേറ്റ വിനയചന്ദ്രനെ  എറണാകുളത്തെ  സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only