Friday, October 8, 2021

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് സമീപത്തെ പാത്ര കടയിൽ തീപിടുത്തം

 



തിരുവനന്തപുരം:   ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് സമീപത്തെ പാത്ര കടയിൽ തീപിടുത്തം. പുലർച്ചയോടെ  തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ്  അപകട കാരണമെന്നാണ് കരുതുന്നത്. കട  പൂർണ്ണമായി കത്തിനശിച്ചു. ആളുകൾക്ക് ആർക്കും പരിക്കില്ല. 



പുല‍ർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികൾ പൂർണമായി കത്തിയമർന്നു. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിൻ്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ പ്രധാനമായും ഉള്ളത്. ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റാണ് രക്ഷപ്രവർത്തനം നടത്തുന്നത്.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only