Friday, October 15, 2021

വിജയദശമി ദിവസം വിലങ്ങൻകുന്നിലെത്തിയവർക്കെല്ലാം പുസ്തക സമ്മാനം



തൃശ്ശൂർ :വിജയദശമി ദിവസം വിലങ്ങൻ കുന്നിലെത്തിയ പ്രഭാത നടത്തക്കാർക്കും സന്ദർശകർക്ക് പുസ്തക സമ്മാനം.ശ്രീരാമകൃഷ്ണഗുരു കുല വിദ്യാമന്ദിരത്തിലെ അദ്ധ്യാപകനും ഡോക്യുമെൻറി സംവിധായകനുമായ ശശി കളരിയേൽ എഴുതിയ അമൃതായ നമാണ് എല്ലാവർക്കും നൽകിയത്.ഉണ്ണികൃഷ്ണൻ പുതുരിൻ്റെ മകനും ശാന്താ അവന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലുമായ ഷാജു പുതുരും യൂസഫലി കേച്ചേരിയുടെ മകൻ സൂരജ് അലിയും ചേർന്ന് മധു ചിറയ്ക്കലിന് പുസ്തകം നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.



 ബെന്യാമിൻ്റെ തിരിച്ചുവരവ്, ഗോപിയാശാ നെക്കുറിച്ചുള്ള ഗോപീ വസന്തം, കടമ്മനിട്ടയുടെ ഒടുവിലത്തെ പിറന്നാൾ, എം ടി എന്ന മഹാത്ഭുതം, എം പി വീരേന്ദ്രകുമാർ 'ചെറിയ നാരായണൻ നമ്പൂതിരി ,ഉണ്ണികൃഷ്ണൻ പുതൂർ, സലിം കുമാറിൻ്റെ ഫലിതം മോഹൻലാലിൻ്റെ അമ്മ, തുടങ്ങി കൗതുകകരങ്ങളായ ഒട്ടെറെ അനുഭവകഥാ മൃതങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യം, ഫെഫഎം.കെ സാനുമാസ്റ്റരുടെതാണ് അവതാരിക, വിലങ്ങൻ കുന്നിൽ നടന്ന വിജയദശമി പുസ്തക സമർപ്പണ ചടങ്ങിൽ വിലങ്ങൻട്രക്കേഴ്സ് പ്രസിഡൻ്റ് റിട്ട ഡി.വൈഎസ്.പി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 



ശുരുവായൂർ എസി സുരേഷ് കുമാർ, ക്രൈംബ്രാഞ്ച് സി.ഐ അനിൽകുമാർ, സുനിൽ പുത്തിശ്ശേരി, പാലോസ്, തോമസ്, മധുചിറയ്ക്കൽ, വത്സ ടീച്ചർ, അനന്തൻ, സജീവൻ, ഒ.സി,ജോണി, ജെയിംസ്, സൂരജ്, ഷാജു, ശശി കളരിയേൽ, രാജീവൻ, ബാബു എന്നിവർ സംസാരിച്ചു. വിലങ്ങൻട്രക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്യത്തിലായിരുന്നു. പരിപാടി.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only