Tuesday, October 26, 2021

സ്കൂൾ തുറക്കൽ അവലോകനയോഗം ചേർന്നു. _വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം



തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂളുകളിലെ പ്രധാനാധ്യാപകർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,മെഡിക്കൽ ഓഫീസർമാർ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. 



കുട്ടികളുടെ യാത്ര പ്രശ്നമാണ് പൊതു വിഷയമായി യോഗത്തിൽ ഉയർന്നുവന്നത്.തീക്കോയി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളായ അടുക്കം,വെള്ളാനി, തലനാട്,വെള്ളികുളം, വാഗമൺ പ്രദേശങ്ങളിലേക്കുള്ള കെ  എസ് ആർ ടി സി സർവീസുകൾ പലതും നിന്നു കിടക്കുകയാണ്. നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം എന്ന് യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് കവിത രാജു  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,



സിബി രഘുനാഥൻ,മാജി തോമസ്,അമ്മിണി തോമസ്,ദീപ സജി, നജീമ പരീക്കൊച്, പ്രധാന അധ്യാപകരായ ബാബു തോമസ്, ജോണിക്കുട്ടി എബ്രഹാം, മാർട്ടിൻ പി ജോസഫ്,സി. റോസിറ്റ് തോമസ്,മൈക്കിൾ ജോസഫ്,റോയിസൺ ഫ്രാൻസിസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ബിബിരാജ്,ഡോ. പത്മനാഭൻ ഇ ജി ,ഡോ. സൗമ്യ ലക്ഷ്മി, ജനമൈത്രി പോലീസ് എ എസ് ഐ ബിനോയ് തോമസ്,  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിജി പ്രസാദ്, ഗ്രാമപഞ്ചായത്ത്  ഹെഡ് ക്ലാർക്ക് ജൂലിയറ്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only