Wednesday, October 13, 2021

തീക്കോയി ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു



അപേക്ഷ ക്ഷണിച്ചു -തീക്കോയി: തീക്കോയി  ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെ താൽക്കാലിക  ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.



ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്കീമിൽഅക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്ദി വസവേതന നിയമനത്തിനായി ബി.കോം. ബിരുദവും ഗവൺമെന്റ്അം ഗീകൃതപി.ജി.ഡി.സി.എയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ ബിരുദവും  അംഗീകൃത പി ജി ഡി സി എ ഉള്ളവരെയും കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ബിരുദധാരികളെയും പരിഗണിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്കീമിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയി പ്രവർത്തി പരിചയമുള്ളവർക്കും മലയാളം ടൈപ്പിംഗ് അറിയുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പ്രായ പരിധി 18-35മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയപകർപ്പുകളോട് കൂടി ബയോഡാറ്റാ പഞ്ചായത്ത് ഓഫീസിൽ  സമർപ്പിക്കേണ്ട അവസാന തീയതി 20/10/2021 വൈകുന്നേരം 5 മണി



പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


 തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്,ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ്, അംഗീകൃത ഡിഗ്രിയും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോട് കൂടി ബയോഡാറ്റാ പഞ്ചായത്ത് ഓഫീസിൽ  സമർപ്പിക്കേണ്ട അവസാന തീയതി 25/10/2021 വൈകുന്നേരം 5 മണി

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only