Sunday, October 10, 2021

വീടിന്റെ മതില്‍ ഇടിഞ്ഞുവിണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

 


തെലങ്കാനയിലെ ജോഗുലംബ ഗഡ്വാള്‍ ജില്ലയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവിണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാര്‍ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്



ഗുരുതര പരിക്കേറ്റ ദമ്പതികളും മൂന്ന് കുട്ടികളും ഉടന്‍ മരണമടയുകയായിരുന്നു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക്​ ഗുരുതരമല്ല. മരിച്ചവരുടെ ബന്ധുകള്‍ക്ക് അഞ്ച് ലക്ഷം രുപ നഷ്​ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുത്തായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ശോചനീയ അവസ്ഥയില്‍ ജീവിക്കുന്ന ആളുകളെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക്​ മാറ്റാന്‍ ഉദേ‍്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.









Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only