Thursday, October 14, 2021

തൊടുപുഴയ്ക്കടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 


തൊടുപുഴ: ഇലപ്പള്ളി കൈയ്യങ്കുളം പാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ  സംഘത്തിലെ യുവാവ് മരിച്ചു.കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാൾ  പാറക്കുഴിയിൽ പെട്ടു മുങ്ങി താഴുകയായിരുന്നു. ഇടുക്കി കഞ്ഞിക്കുഴി കുന്നേൽ പുത്തൻ പുരയിൽ റിന്റ വർഗീസ് ആണ് മുങ്ങി മരിച്ചത്.കഞ്ഞിക്കുഴിയിലെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിന്റോ.

 ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം.അതുവഴിയാണ് ഈ സംഘം ഇലപ്പള്ളിയിലെത്തിയത്. മൂലമറ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only