Saturday, October 9, 2021

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

 



തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മംഗലപുരം എസ്‌ഐ ആയിരിക്കുമ്പോഴാണ് ഇയാള്‍ ഫോണ്‍ കവര്‍ന്നത്.




റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ ഫോണാണ് എസ്‌ഐ അടിച്ചുമാറ്റിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നു.



ബന്ധുക്കളുടെ പരാതിയില്‍, ഇഎംഇഐ നമ്പര്‍ ഉപയോഗിച്ചു ഫോണ്‍ കണ്ടെത്താനൂള്ള ശ്രമത്തിലാണ് എസ്‌ഐയുടെ കൈവശമാണ് ഇതിരിക്കുന്നതെന്ന് കണ്ടെത്തിയത്. അതേസമയം, യുവാവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only