Sunday, October 10, 2021

കനത്ത മഴയിലും പാലായിൽ കാരുണ്യ മഴയും പെയ്തിറങ്ങി :പാസ്കോസ് കുവൈറ്റ്‌ ചാപ്റ്റർ നിധിന മോൾ സഹായ നിധി കൈമാറി



പാലാ :കനത്ത മഴ കേരളമാകെ പെയ്തിറങ്ങിയപ്പോൾ പാലായിൽ നന്മയുടെ വേറൊരു മഴയും പെയ്തിറങ്ങി.വിടരും മുൻപേ കൊഴിഞ്ഞു പോയ പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി ആയ നിധിനാ മോളുടെ നിർധന കുടുംബത്തെ സഹായിക്കുവാനാണ് ഒരു പട്ടം പൂർവ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.രോഗിണിയായ നിധിനാ മോളുടെ അമ്മയെ സഹായിക്കുവാൻ പൂർവ വിദ്യാർഥികൾ ഒത്തു കൂടിയപ്പോൾ അത് പല തുള്ളികൾ ചേർന്നുള്ള പേരുവെള്ളവുമായി.


പാലാ സെന്റ് തോമസ്  കോളേജ് അങ്കണത്തിൽ അതി ദരുണമായി കൊലചെയ്യപ്പെട്ട സെന്റ് തോമസ്  കോളേജ് വിദ്യാർത്ഥിനി ആയ നിധിന മോളുടെ നിർധന കുടുംബത്തിനുള്ള സഹായം  (ഒരു ലക്ഷം രൂപയുടെ ചെക്ക്) മരിച്ച നിധിന മോളുടെ അമ്മക്ക് സെന്റ് തോമസ്  കോളേജ് പ്രിൻസിപ്പൽ  റവ ഡോ ജെയിംസ് മംഗലത്തു പാസ്കോസ് മുൻ സെക്രട്ടറി ശ്രീ ടോമി സിറിയക്  എന്നിവർ ചേർന്ന് കൈമാറുന്നു



സെന്റ് തോമസ്  കോളേജ് വിദ്യാർത്ഥി പ്രതിനിധിയും പാസ്കോസ് പ്രസിഡന്റ് ശ്രീ  സാജു പാറക്കലിന്റെ മകനുമായ ശ്രീ ആൽവിൻ സാജു പാറയ്ക്കൽ , ശ്രീ ടോമി സിറിയകിന്റെ മകൻ ശ്രീ ക്രിസ്റ്റോ ടോമി  എന്നിവർ സമിപം.



ഈ  സഹായ ധന ക്യാമ്പയിനുമായി സഹകരിച്ച എല്ലാ പാസ്കോസ് അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ  നന്ദി അർപ്പിക്കുന്നു.


President Saju Parackal  Gen Secretary-Jomi Thomas

 Treasurer Leejoy Kellly  

Charity Convenor -  Adv.Subin Arackal



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only