Tuesday, October 12, 2021

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി :മൂന്ന് ലഷ്‌ക്കർ ഭീകരരെ കൊന്നു

 


ശ്രീനഗര്‍ :  കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. ഷോപ്പിയാനിലെ തുള്‍റാനില്‍ ഇമാംസാഹബ് ഏരിയയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടലുണ്ടായത്.



ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒമ്പതു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. സൈനിക നടപടി തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.


ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധിച്ച ഭീകരില്‍ ഒരാള്‍ഗണ്ടേര്‍ബാല്‍ സ്വദേശി മുക്താര്‍ ഷാ ആണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു.നേരത്തെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരില്‍ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളില്‍ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പൊലീസ് പറഞ്ഞു.



 മലയാളി അടക്കം അഞ്ചു സൈനികരാണ് ഇന്നലെ കശ്മീരില്‍ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ വൈശാഖ് വീരമൃത്യു വരിച്ചത്.



 കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും  വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്.പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്.നാലു മാസം മുമ്ബാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only