Friday, October 8, 2021

പാവപ്പെട്ട ജനങ്ങളുടെ കഴുത്തറുക്കുന്ന മോദി സർക്കാരിന്റെ പകൽകൊള്ള അവസാനിപ്പിക്കുക : വിമൺ ഇന്ത്യാ മൂവ്മെന്റ്



ഈരാറ്റുപേട്ട- നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകത്തിന്റെയും ദൈനം ദിനം വർധിച്ചു വരുന്ന വില പാവപ്പെട്ട ജനങ്ങളുടെ കഴുത്തറുക്കുന്ന കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളയാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് റസിയ ഷെഹീ൪ പറഞ്ഞു.



ഇതിന് തടയിടുവാൻ ജനങ്ങൾ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് വരണം .കൊറോണ മഹാമാരി രാജ്യത്തെ സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ ഈ കാലഘട്ടത്തിൽ അതിനെ അതിജീവിക്കാൻ അവരെ സഹായിക്കുന്നതിനും സംരക്ഷിക്കേണ്ടതിനും പകരം അവരെ വെല്ലുവിളിക്കുകയാണ് മോദിസർക്കാർ ചെയ്യുന്നത് ഇതിനെതിരെ മൗനം പാലിക്കുന്നത് അപകടമാണെന്നും ഒരിക്കലും തിരിച്ചു കയറാൻ കഴിയാത്ത കയത്തിലേക്കാണ് സമൂഹം പോകുന്നതെന്നും ജില്ലാ  കമ്മിറ്റി അഭിപ്രായപ്പെട്ടു.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only