Saturday, October 9, 2021

സൗഹൃദ സന്ദർശനത്തിനെത്തിയ മന്ത്രി റോഷിയ ആഗസ്ത്യനെ തടഞ്ഞ മൂന്ന് പേർക്കെതിരെ കേസ്

 



റാന്നി :സൗഹൃദ സന്ദര്‍ശനത്തിനും  ഭക്ഷണം കഴിക്കുവാനുമെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ തടഞ്ഞ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. റാന്നി ജണ്ടായിക്കല്‍ വച്ച് ഇന്ന് രാത്രി പത്തേകാലോടെ ആണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.




ജണ്ടായിക്കല്‍ സ്വദേശികളായ ജോസി, സനു, റോഷന്‍ എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്. എസ്കോര്‍ട്ടും പൈലറ്റും ഒഴിവാക്കി സൗഹൃദ സന്ദര്‍ശനത്തിനും ഭക്ഷണം കഴിക്കാനുമെത്തിയതായിരുന്നു മന്ത്രി. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി ജംങ്ഷനില്‍ വച്ചാണ് സംഭവം. മന്ത്രിയോടു പരാതി പറയാന്‍ തടഞ്ഞതെന്നാണ് ഇവരുടെ വാദം. മന്ത്രിയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പോലീസ് കേസെടുത്തു.









Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only