Sunday, October 3, 2021

പാറേമ്മാക്കൽ ഗോവർണ്ണദോർ ജന്മദിന അഖില കേരള ക്വിസ് മത്സരം രാമപുരത്ത് നടന്നു


രാമപുരം: ചെറുപുഷ്പ മിഷൻ ലീഗ് രാമപുരം ശാഖയുടെ ആഭിമുഖ്യത്തിൽ പാറേമ്മാക്കൽ ഗോവർണ്ണദോർ ജന്മദിന അഖില കേരള ക്വിസ് മത്സരം ഒക്ടോബർ 2 ന് രാമപുരത്ത് വച്ച് നടത്തപ്പെട്ടു.


 സീനിയർ ജൂണിയർ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ എലിസബത്ത് ജോയിസ് പറത്താഴം കരിമണ്ണൂർ, ജൂഡ് ജോസഫ് ജോർജ് മണ്ണാപറമ്പിൽ രാമപുരം, ആൻസ് മരിയ സോയി വാഴക്കാലായിൽ രാമപുരം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ആഗ്നറ്റ് മരിയ സോയി വാഴക്കാലായിൽ രാമപുരം, ജലേന ജരാർദ് കടുകുംമാക്കൽ രാമപുരം, ഡോണാ റോസ് മാത്യു പരിപ്പിക്കുന്നേൽ പാലാ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  



ഭാരതീയ ഭാഷകളിലെ ആദ്യത്തെ വീര സാഹസിക യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തെ കൂടുതൽ അറിയുവാനും പഠിക്കുവാനും വായിക്കുവാനും സമ്മാനം നേടാനും നടത്തിയ മത്സരത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 120 പേർ പങ്കെടുത്തു. ആദ്യ റൗണ്ടിൽ മുൻപിലെത്തിയ 20 പേരിൽ നിന്നാണ് ഫൈനൽ റൗണ്ടിലെ വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് ഓരോ വിഭാഗത്തിലും 3001, 2001, 1001ക്യാഷ് പ്രൈസ് അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഒക്ടോബർ 16 ന് വിതരണം ചെയ്യും. രണ്ടാം റൗണ്ടിൽ എത്തിയ എല്ലാവർക്കും പ്രോത്സാഹന സമ്മാനം നല്കി.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only