Tuesday, October 5, 2021

രാമപുരത്തെ കോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും ജോസ് ഗ്രൂപ്പിൽ ചേർന്നേക്കും:ചർച്ചകൾ അവസാന ഘട്ടത്തിൽ

 



പാലാ :കേരളാ കോൺഗ്രസ് ജോസ് വിഭാഗം ശക്തി സഭരിക്കുന്നതിന്റെ ഭാഗമായി മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രവർത്തകരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.പാലാ നിയോജക മണ്ഡലത്തിൽ  കഴിഞ്ഞ ദിവസം എലിക്കുളത്ത് വിവിധ  പാർട്ടികളിൽ നിന്നെത്തിയ പ്രവർത്തകർക്ക് ജോസ് കെ മാണി തന്നെ നേരിട്ട് മെമ്പർഷിപ്പ് വിതരണം ചെയ്തു.


എന്നാൽ അറിയപ്പെടുന്ന നേതാക്കളൊന്നും തന്നെ പാലായിൽ ജോസ് ഗ്രൂപ്പിൽ ചേർന്നിട്ടില്ല എന്ന ഗ്ലാനി തീർക്കാനുറച്ചു തന്നെയാണ് രാമപുരത്തെ കേരളാ കോൺഗ്രസ് ജോസ് ഗ്രൂപ്പ് കാരുടെ നീക്കം. ഉഴവൂർ ബ്ലോക്ക് പ്രസിഡന്റും ,ജോസ് ഗ്രൂപ്പ് നേതാവുമായ ബൈജു ജോൺ പുതിയിടത്തുചാലിയാണ് ഇതിനായി കരുക്കൾ നീക്കുന്നത് . കോൺഗ്രസിലെ ചില നേതാക്കളും ബൈജു പുതിയിടത്തുചാലിയുമായി ഇതിനകം പലവട്ടം ചർച്ചകൾ നടന്നു കഴിഞ്ഞു.നായർ വിഭാഗത്തിൽ നിന്നും ജോസ് ഗ്രൂപ്പിലേക്ക് നേതാക്കൾ വരുന്നതിൽ ജോസ് കെ മാണിയും സന്തുഷ്ടനാണെന്നാണ് റിപ്പോർട്ടുകൾ.


ചില വനിതാ നേതാക്കൾ പോലും പറയുന്നത് കേട്ട് നടക്കേണ്ട അവസ്ഥയാണിന്ന് രാമപുരത്തെ കോൺഗ്രസിൽ വന്നു പെട്ടിരിക്കുന്നതെന്നു പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കോൺഗ്രസ് നേതാവ് കോട്ടയം മീഡിയയോട് പറഞ്ഞു.എത്രനാൾ ഇത് സഹിക്കുമെന്നും ഇത്തരത്തിൽ ചിന്തിക്കുന്നവർ പറയുന്നു.പാർട്ടിയിലേക്ക് കടന്നു വരുന്നവരെ പൊതുയോഗം നടത്തി സ്വീകരിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only