Friday, October 8, 2021

പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് (എം) ൽ നിന്നും രാജി തുടരുന്നു :ജില്ലാ പ്രസിഡണ്ട് പാർട്ടിയെ വ്യവസായ വൽക്കരിച്ചെന്ന് വിമത വിഭാഗം

 


പത്തനംതിട്ട : പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് നേതാക്കളുടെ രാജി തുടരുകയാണ് . ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും കെ. ടി.യു.സി റാന്നി നിയോജകമണ്ഡലം പ്രസിഡന്റുമായ ഷാജി തേക്കാട്ടിൽ ഇന്നലെ രാജിവച്ച് കേരളകോൺഗ്രസ് (ബി) യിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് ബേബി പാറയ്ക്കുേമൽ, വെച്ചൂച്ചിറ മുൻ മണ്ഡലം പ്രസിഡന്റ് ബാബു അന്ത്യാകുളം എന്നിവരും രാജിവച്ച് കേരളകോൺഗ്രസ് ബിയിൽ ചേർന്നു.



മുതിർന്ന നേതാവ് പി. കെ. ജേക്കബിന്റെ നേതൃത്വത്തിൽ നിരവധിപേർ കഴിഞ്ഞാഴ്ച് രാജിവച്ച് കേരളകോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു.കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം രാജു പാർട്ടിയെ വ്യവസായവൽക്കരിക്കുകയാണെന്ന് ഷാജി തേക്കാട്ടിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കേരളാകോൺഗ്രസിന്റെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ആഫീസ് നവീകരിക്കാൻ ജില്ലാ പ്രസിഡന്റാണ് 20 നൽകിയതെന്നും ആരോപണമുണ്ട്.





ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ജില്ലാ പ്രസിഡന്റ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ അഡ്വ.പ്രമോദ് നാരായണന്റെ വിജയത്തിനായി ജില്ലാ പ്രസിഡന്റ് പ്രവർത്തിച്ചിട്ടില്ല. പാർട്ടിവേദികളിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ പോലും തയ്യാറായില്ല. റാന്നി പഞ്ചായത്തിൽ ബി. ജെ.പിയുമായുള്ള കൂട്ടുകെട്ട് ജില്ലാ പ്രസിഡന്റ് അറിഞ്ഞാണ്. വ്യക്തിപരമായ താൽപര്യം മാത്രമാണ് ജില്ലാ നേതൃത്വത്തിനുള്ളതെന്നും ഷാജി പറഞ്ഞു.




കേരള കോൺഗ്രസ് എം യുവജനസംഘടനയായ കേരള യൂത്ത് ഫ്രണ്ട് എമ്മിലും അസ്വാരസ്യങ്ങൾ പുകയുകയാണ്. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കഴിഞ്ഞ ഇടയ്ക്കാണ് തീർപ്പായത്.
ആറന്മുള നിയോജക മണ്ഡലത്തിൽ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ കഴിഞ്ഞ ഇടയ്ക്ക് രാജിവച്ചിരുന്നു. ആറന്മുളയിൽ നിന്ന് വളരെയധികം യൂത്ത് ഫ്രണ്ട് പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് ബി യിൽ ചേർന്നു. അതേസമയം കേരള യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻറ് ചാൾസ് ചാമത്തിലും രണ്ടാഴ്ചയ്ക്ക് മുമ്പ് രാജിവെച്ചിരുന്നു. അദ്ദേഹം പക്ഷേ ഇതുവരെ മറ്റൊരു പാർട്ടിയിലേക്ക് പോയിട്ടില്ല. ഈ രാജിയും തിരുവല്ലയിലെ യൂത്ത് ഫ്രണ്ടിൽ തുടരുന്ന  ഗ്രൂപ്പ് കളിയുടെ ഭാഗമാണ് എങ്കിലും,ചാൾസ് ചാമത്തിലിനെ സംസ്ഥാന ഭാരവാഹിയാക്കാമെന്ന് ഓഫർ നല്കിയിരിക്കയാണെന്നാണ് സൂചനകൾ.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only