Friday, October 8, 2021

പൂവരണി അമ്പലം ആറാട്ടുകടവ് റോഡ് തുറന്നു നൽകി




 അരുണാപുരം: പൂവരണി കടപ്പാട്ടൂർ വെള്ളിയേപ്പള്ളി നീ വാസികളുടെ പ്രധാന ആവശ്യമായിരുന്ന പൂവരണി അമ്പലം ആറാട്ട് കടവ് റോഡ് സർക്കാർ പുറമ്പോക്കു വഴി അളന്നു തിരിച്ച് നാട്ടുകാർക്കായി തുറന്നുകൊടുത്തു. വർഷങ്ങളായി പൂവരണി അമ്പലത്തിൽ നിന്ന് തേവരെ ആനപ്പുറത്ത് എഴുന്നള്ളിച്ച് മീനച്ചിലാറ്റിൽ ആറാടിക്കുന്ന ഭക്തിസാന്ദ്രമായ ആചാരം നടന്നു പോന്നിരുന്നു. 


അരുണാപുരം ചെക്ക് ഡാമിനു വേണ്ടി പാലക്കയം- കോളേജ് കടവ്  പൊളിച്ചു നീ ക്കുകയുണ്ടായി . എന്നാൽ നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് കളക്ടറുടെ അടിയന്തരമായി ഇടപെടൽ മൂലം, മീനച്ചിൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പുറമ്പോക്ക് റോഡ് അളന്നു തിരിച്ച് നാട്ടുകാർക്കായി വഴി തുറന്നുകൊടുത്തു. 


ജില്ലാകളക്ടറും മീനച്ചിൽ തഹസിൽദാർ ക്കും റവന്യൂ , സർവ്വേ ഉദ്യോഗസ്ഥർക്കും  നാട്ടുകാർ പ്രത്യേകം നന്ദി രേഖപ്പെടുത്തി. അനേകം ആളുകൾക്ക് കുളിക്കുന്നതിനും ജലസേചനത്തിനും വിനോദസഞ്ചാരത്തിനു ഉപയോഗിക്കാവുന്ന ഈ കടവ്  പഠിപ്പുര യോടു കൂടി ആധുനിക രീതിയിൽ പണികഴിപ്പിച്ച തരണമെന്ന് MLA യോടുംഗവൺമെന്റ് നോട് അപേക്ഷിക്കാൻ നാട്ടുകാർ തീരുമാനിച്ചു..



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only