Wednesday, October 13, 2021

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പിടികൂടി

  


പൂനെ :പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പിടികൂടിയതായി പൂനെ പോലീസ് അറിയിച്ചു. മുഖ്യപ്രതി ഋഷികേശ് ഭാഗവത് (22) ആണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. കേസില്‍ പ്രായപൂത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെ നേരത്തേ കസ്റ്റഡിയിലെടുത്തതായും ഡി.സി.പി നമ്രത പട്ടീല്‍ അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്‌ച പൂനെയിലെ ബിബ്വേവാടിയിലായിരുന്നു സംഭവം.



സുഹൃത്തുക്കളോടൊപ്പം ഫിറ്റ്‌നെസ് ക്ലാസില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയ ഋഷികേശ് മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തെക്കുറിച്ച്‌ നേരത്തേ അറിവുണ്ടായിരുന്നതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും ഒരു കളിത്തോക്കും കണ്ടെടുത്തു. ഇത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ ഭയപ്പെടുത്താനായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only