Sunday, October 3, 2021

:പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശന കവാടം നാടിന് സമർപ്പിച്ചു

 





പൂഞ്ഞാർ :പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ  പ്രവേശന കവാടം നാടിന് സമർപ്പിച്ചു. പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ പുതിയ പ്രവേശനകവാടം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 


മാനേജർ ഫാ:മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിച്ചു . പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ്വവിദ്യാർഥിയും മുൻ അധ്യാപകനുമായ പാലാ ഡിവൈഎസ്പി ഷാജു ജോസ് , സി എം ഐ കോട്ടയം വികാർ പ്രൊവിൻഷ്യാൾ ഫാ: ജോസ് ഐക്കരപറമ്പിൽ , അസി. മാനേജർ ഫാ:ആൻറണി വാഴക്കാലായിൽ , വാർഡ് മെമ്പർ വർക്കി പി.യു ,പിടിഎ പ്രസിഡന്റും വാർഡ് മെമ്പറുമായ സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി ജേക്കബ്ബ് , റീനാ ഫ്രാൻസിസ് , അഞ്ചു സെബാസ്റ്റ്യൻ, എലൻ ജോസ്  തുടങ്ങിയവർ പ്രസംഗിച്ചു. 



പൂർവ്വവിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും അധ്യാപക- അധ്യാപകരും ചേർന്നു ഗുരുദക്ഷിണയായി പ്രവേശനകവാടം സകൂളിന് പണിത് നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ദീപക് അരീപ്ലാക്കൽ  ചു രൂപകല്പന നിർവ്വഹിച്ചു .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപജില്ലാതലത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമിലെ വിജയികൾക്ക് പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ക്യാഷ് അവാർഡ് നൽകി . ഇക്കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് എംഎൽഎ നൽകുന്ന പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. തുടർച്ചയായ പതിനാലാം തവണയും എസ്എസ്എൽസിക്ക് 100 %  വിജയം നേടിയ മികച്ച സ്കൂളിനുളള എംഎൽഎയുടെ അവാർഡ് ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം ഏറ്റുവാങ്ങി. ഉദ്ഘാടന പ്രോഗ്രാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലൈവായി നൽകി വിദ്യാർത്ഥികൾക്ക് കാണുവാൻ അവസരമൊരുക്കിയിരുന്നു.ധൃതഗതിയിൽ പ്രവേശനകവാടം പണിപൂർത്തീകരിച്ചു നാടിന് സമർപ്പിച്ച നിർമ്മാണ കമ്മിറ്റിയെ സ്കൂൾ മാനേജർ ഫാ:മാത്യു പാറത്തൊട്ടി പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only