Saturday, October 16, 2021

പി സി ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി :ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്ന് പി സി ജോർജ്

 


കനത്ത മഴയില്‍ പി സി ജോര്‍ജിന്റെ വീടും മുങ്ങി. തന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടില്‍ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന മകന്‍ ഷോണ്‍ ജോ‌ര്‍ജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം അറിയുന്നത്.



‘ഈരാറ്റുപേട്ടയില്‍ നിന്ന് ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ട്. എന്നാല്‍ ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണ്. അതിനാല്‍ തന്നെ ഇവിടെയുള്ള ജനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം’- പി സി ജോ‌ര്‍ജ് മുന്നറിയിപ്പ് നല്‍കി.



കോട്ടയത്തെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ അടക്കമുള്ള ദുന്തമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇവിടെയൊന്നും പൊലീസിനോ രക്ഷാപ്രവര്‍ത്തകര്‍ക്കോ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ തന്നെയാണ് ഇവിടെയെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only