Tuesday, October 12, 2021

ബിജു പാലൂപ്പടവനും.,പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനിയും തമ്മിൽ അന്തർധാര സജീവം :പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് കേരളാ കോൺഗ്രസ് അംഗങ്ങൾ

 


പാലാ:പാലാ നഗരസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സതീഷ് ചൊള്ളാനിക്കെതിരെ കേരളാ കോൺഗ്രസ് അംഗങ്ങളുടെ രൂക്ഷ വിമർശനം.ഇന്ന് രാവിലെ കോൺഗ്രസ് അംഗം ലിസി കുട്ടി മാത്യു വിന്റെ വസതിയിൽ  ചേർന്ന പ്രതിപക്ഷ പാർലമെന്ററി പാർട്ടി യോഗത്തിലാണ് കേരളാ കോൺഗ്രസിന്റെ മൂന്നംഗങ്ങൾ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ സതീഷ് ചൊള്ളാനിക്കെതിരെ വിമർശനം ഉയർത്തിയത്.



ഭരണപക്ഷത്തെ നിയന്ത്രിക്കുന്ന ബിജു പാലൂപ്പടവൻ എന്ന കേരളാ കോൺഗ്രസ് (എം)  നേതാവുമായി സതീഷ് ചൊള്ളാനിക്ക് രഹസ്യ നീക്കങ്ങൾ ഉണ്ടെന്നാണ് ഇവർ ആരോപിച്ചത്.കെടുകാര്യസ്ഥതയുടെ പര്യായമായ പാലാ നഗരസഭയ്‌ക്കെതിരെ സമരം ചെയ്യുന്നതിൽ പ്രതിപക്ഷത്തെ ആകെ പിന്നോട്ടടിക്കുന്ന സമീപനമാണ് ചൊള്ളാനി സ്വീകരിച്ചതെന്ന് ഇവർ ആരോപിച്ചു.കേരളാ കോൺഗ്രസിലെ ജോസ് ഇടേട്ട്.,സിജി ടോണി.,ലിജി ബിജു എന്നിവരാണ് ചൊള്ളാനിക്കെതിരെ പ്രതിപക്ഷ നേതൃ യോഗത്തിൽ ആഞ്ഞടിച്ചത്.


നഗരസഭയിൽ മാസങ്ങളായി തെരുവ് വിളക്കുകൾ കത്തുന്നില്ലെങ്കിലും.,ഇതിനെതിരെ ഒരു പ്രതിഷേധ രൂപങ്ങളും നടത്താത്തത് പാലൂപ്പടവനുമായുള്ള അന്തർധാരയുടെ പേരിലാണെന്ന് ഇവർ ആരോപിച്ചു.പ്രതിപക്ഷ വായടപ്പിക്കാൻ സതീഷ് ചൊള്ളാനിയുടെ വാർഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നുണ്ട്.ഇത് ഭരണ പക്ഷ നേതാവുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്നും ഇവർ പറയുന്നു.ചൊള്ളാനിക്കു പകരമായി പ്രതിപക്ഷത്തെ നയിക്കുവാൻ കോൺഗ്രസ് അംഗമായ  വി സി പ്രിൻസ് വരട്ടെ എന്നാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ പറയുന്നത്.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only