Friday, October 1, 2021

പാലാ കൊലപാതകം പ്രതി അധികം സംസാരിക്കാത്ത പ്രകൃതക്കാരൻ എന്ന് സഹപാഠികൾ

 


കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണെന്നു സഹപാഠികൾ പറയുന്നു.




നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും സഹപാഠികൾ പറഞ്ഞു. ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളേജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ മരത്തിന് ചുവട്ടിൽ ആൺകുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജയിംസ് മംഗലത്ത് പറഞ്ഞു. പെൺകുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്.


കോളേജ് ഓഫീസിൽ വിവരം ലഭിച്ചതിനേ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളാണ് (22) പാലാ സെന്റ് തോമസ് കോളേജിൽവെച്ച് കൊല്ലപ്പെട്ടത്.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എസ്പി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം അറിയില്ല. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കൊലനടത്തിയത്.  വിവരം അറിഞ്ഞ് പാലാ  എംഎല്‍എ മാണി സി കാപ്പന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ കോളേജ് ക്യാമ്പസിലെത്തി.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only