Sunday, October 17, 2021

പാലാ നഗരസഭയുടെ മാലിന്യ കൂമ്പാരം നഗരത്തിലാകെ:നഗരം പകർച്ചവ്യാധി ഭീഷണിയിൽ

 


  വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കെ പാലാ പകർച്ചവ്യാധി ഭീഷണിയിലുമായി ..പാലാ നഗരസഭയുടെ പിറകുെ വശത്ത്  മാസങ്ങളായി സൂക്ഷിച്ചിരുന്ന മാലിനൃ ചാക്കു കെട്ടുകളാണ് ഇന്നലെത്തെ ശക്തമായ് മഴത്ത് ഒഴുകി  റോഡിലും പരിസര പ്രദ്ദേശങ്ങളിലും എത്തിയിരുന്നത് .



പല തവണ മുനിസിപ്പല്‍ അധികാരികളോട്  ഈ മാലിനൃങ്ങള്‍ നീക്കം ചെയ്യുണമെന്നു ആവശൃപ്പെട്ടിരുന്നതാണ്.കാലവര്‍ഷ കെടുതി മൂലം നട്ടം തിരിയുന്ന  സമൂഹത്തിലേയ്ക്കു പകര്‍ച്ചവാധി കൂടെ ഉണ്ടാക്കുന്ന നടപടികളാണ്  ബന്ധപ്പെട്ട അധികാരികളടെത്‌.അടിയന്തരമായ്  മാലിനൃങ്ങള്‍ നീക്കം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി പാലാ മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു.




കണ്‍വീനര്‍ ജയേഷ് ജോര്‍ജിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോയി കളരിക്കല്‍ ,ബിബിന്‍ തോമസ് ,ട്രഷറര്‍ ബാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only