Friday, October 1, 2021

നിഥിനയുടെ സംസ്ക്കാരം നാളെ,ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു

 



പാലാ സെന്റ് തോമസ് കോളേജില്‍ പകയുടെ  കൊലക്കത്തിയ്ക്ക് ഇരയായി മരിച്ച നിതിനയുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം ഇപ്പോള്‍ പാലാ മരിയന്‍ സെന്റര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വൈകിട്ടോടെയാണ്  ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്‌.കോട്ടയത്ത് നിന്നെത്തിയ ഫോറൻസിക് വിദഗ്ദ്ധരും പരിശോധനകൾ നടത്തി.






.കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ കോട്ടയെ മെഡിക്കൽ  കോളേജിലേയ്ക്ക് കൊണ്ടുപോയി അവിടെ പോസ്റ്റുമോര്‍ട്ടം നടത്തും പിന്നീട് തലയോലപ്പറമ്പിലുള്ള വസതിയിലെത്തിച്ച് ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടത്താനാണ് ഇപ്പോള്‍ തീരുമാനം. സംസ്‌കാരം ബന്ധുവിന്റെ വസതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.സംഭവം അറിഞ്ഞു ധാരാളം നാട്ടുകാർ മരിയൻ സെന്ററിൽ എത്തിയിരുന്നു.  




Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only