Saturday, October 16, 2021

പാലായിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യത വ്യാപാരികളും ,ജനങ്ങളും ജാഗരൂകരാവുക:പോലീസ് അറിയിപ്പ് ഉണ്ടായേക്കും

 


പാലാ:പാലായുടെ കിഴക്കൻ പ്രദേശങ്ങളിൽ  കനത്ത മഴയെ തുടർന്ന് റോഡിലേക്ക് വെള്ളം കയറി തുടങ്ങി.തലനാട്.,പെരിങ്ങളം ,പനയ്‌ക്കപ്പാലം തുടങ്ങിയ ഭാഗങ്ങളിലൊക്കെ വെള്ളം റോഡിലേക്ക് കയറിത്തുടങ്ങി.തലനാട്ടിൽ കഴിഞ്ഞ 20 വർഷമായി ഉണ്ടാകാത്ത രീതിയിലുള്ള വെള്ളപാച്ചിലാണ് ഉണ്ടായിട്ടുള്ളത്.ഈ മലവെള്ളമെല്ലാം  വൈകിട്ടോടെ പാലാ ഭാഗത്ത് എത്തിച്ചേരാൻ ഉള്ള സാധ്യതയാണ് ആർ ഡി  ഒ  ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.പനച്ചികപ്പാറ കാവുംകടവ് പാലം വെള്ളിത്തിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു.



പാലായിൽ പോലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തുവാനും ആലോചിക്കുന്നുണ്ട്.പനയ്ക്കപ്പാലത്ത് റോഡില്‍  വെള്ളംകയറി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി. പൂഞ്ഞാര്‍ കൈപ്പള്ളിയില്‍ പത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം. ഇടമല സിഎംഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കും.



തടനാട് ടൗണില്‍ പമ്പിന് സമീപം വെള്ളംകയറി. ഗതാഗതം ഭാഗികമായ തടസ്സപ്പെട്ടു. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ചേറ്റുതോട്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 
തിടനാട് ടൗണില്‍ പമ്പിന് സമീപം വെള്ളംകയറി. ഗതാഗതം ഭാഗികമായ തടസ്സപ്പെട്ടു. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. 



ചേറ്റുതോട്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 
തീക്കോയി ചാമപ്പാറയ്ക്ക് സമീപം വീടുകളിലും വെള്ളംകയറി. തിടനാട് അമ്പലത്തിന് സമീപവും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു.  ചോലത്തടത്ത് ഉരുള്‍പൊട്ടി. 


പനച്ചികപ്പാറ കാവുംകടവ് പാലം വെള്ളിത്തിലായി. അടുക്കംഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരം ലഭിച്ചു . എങ്കിലും സ്ഥിരീകരണമില്ല. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേയ്ക്ക് എത്തി. ഇവിടെ വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റിത്തുടങ്ങി. 



ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നു മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.പോലീസും ,ആർ ഡി ഓ യുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടാണിരിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു.റവന്യൂ, പോലീസ്, ഫയർഫോഴ്സ് അധികൃതർക്കു അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്. മീനച്ചിൽ തഹസീൽദാരുടെ നേതൃത്വത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചു വരികയാണ്. അടിയന്തിര സാഹചര്യമുണ്ടായിൽ മീനച്ചിൽ താലൂക്ക് ഓഫീസ് നമ്പരായ 04822 212325 എന്ന നമ്പരിലോ എം എൽ എ ഓഫീസുമായി ബന്ധപ്പെട്ട 9447137780 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് എം.എൽ. എ അറിയിച്ചുവൈകുന്നേരത്തോടെ പാലായിൽ റോഡിലേക്ക് വെള്ളം കയറാനുള്ള സാധ്യതയാണ് പഴമക്കാർ പറയുന്നത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only