Sunday, October 17, 2021

പാലാ ടൗണിൽ വെള്ളമിറങ്ങി:പ്രളയ ഭീതി ഒഴിവായി



പാലാ : കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ സമാനതയില്ലാത്ത മഴയും ,മണ്ണിടിച്ചിലും മൂലം മലവെള്ളം താഴെ ഭാഗങ്ങളിലേക്ക് വന്നു തുടങ്ങിയപ്പോൾ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ കടുത്ത ആശങ്കയിലായിരുന്നു , പാലാ പോലീസും ,നഗരസഭയും ജനങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു .പ്രത്യേകിച്ചും പാലായിലെ വ്യാപാരികൾ കടുത്ത ആശങ്കയിലായിരുന്നു .,എന്നാൽ കിഴക്കൻ മേഖലകളിൽ മഴ ദുര്ബലമായപ്പോൾ പാലായടക്കമുള്ള പ്രദേശങ്ങളിലെ പ്രളയ ഭീതിയും ഇല്ലാതായി.



ഇന്നലെ രാത്രി 9.30 ഓടെ പാലാ കുരിശുപള്ളി കവലയിൽ വെള്ളം കയറി തുടങ്ങിയിരുന്നു.ടൗണിൽ അര അടിയോളമാണ് വെള്ളം ഉയർന്നത്.എന്നാൽ വെളുപ്പിന് രണ്ടു മണിയോടെ പ്രളയ ജലം ഇറങ്ങി തുടങ്ങിയിരുന്നു.വെളുപ്പിന് മൂന്നോടെ രണ്ടടിയോളം കുറഞ്ഞു.ഇപ്പോൾ അത് മൂന്നര അടിയോളം കുറഞ്ഞിട്ടുണ്ട്.


മുന്നണിയിൽ ഗതാഗതം സാധ്യമല്ലെങ്കിലും ഈ നില തുടർന്നാൽ 10 മണിയോടെ ഗതാഗതം സാധ്യമാവുമെന്നാണ് നാട്ടുകാർ പറയുന്നത്.മുണ്ടുപാലത്തും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.വാഹനങ്ങൾ ഓടി തുടങ്ങിയിട്ടുണ്ട്.

                                
                                   പാലാ മൂന്നാനിയിൽ പ്രളയജലം ഇറങ്ങി തുടങ്ങി 7.50 am 

പൂഞ്ഞാർ തെക്കേക്കരയിൽ മഴ കുറഞ്ഞിട്ടുണ്ട്.ഇന്നലെ രാത്രി 14 മണിക്കൂറിനുള്ളിൽ 13 mm മഴയാണ് ലഭിച്ചത്.കിടങ്ങൂരിൽ വെള്ളമിറങ്ങിത്തുടങ്ങി.കഴിഞ്ഞ പ്രളയകാലത്തേതിൽ നിന്നും നാലടി കുറവാണ് കിടങ്ങൂരിലെ ഇപ്പോഴത്തെ വെള്ളത്തിന്റെ നിരപ്പ്.പാലാ അരുണാപുരം കുഴിപുഴ കടവിൽ 2 അടി വെള്ളം ഇറങ്ങി.എന്നാൽ കൊട്ടാരമറ്റം സ്റ്റാൻഡിൽ വെള്ളക്കെട്ട് ഉണ്ട്.എന്നാൽ അവിടെയും വെള്ളം ഇറങ്ങികൊണ്ടാണിരിക്കുന്നത് .

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only