Wednesday, October 6, 2021

ചേർപ്പുങ്കൽ പാലം ഇന്നും ഗതാഗതം നിരോധിക്കും:മെഡിസിറ്റിയിലേക്ക് പകരം വഴികൾ ഉപയോഗിക്കുക




പാലാ:ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്നും ചേർപ്പുങ്കൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.ഇന്നലെ ഗതാഗത നിരോധിച്ചത്‌  അറിയാതെ വന്ന പല വാഹനങ്ങളും പോലീസ് തിരിച്ചു വിട്ടു.ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വന്നവർക്കും വഴി തിരിഞ്ഞു പോവേണ്ടി വന്നു.ചേർപ്പുങ്കൽ ബി വി എം കോളേജിലേക്ക് വന്നവർക്കും വഴി തിരിഞ്ഞു പോകേണ്ടി വന്നു.




പാലാ ഏറ്റുമാനൂരിൽ നിന്നും വരുന്നവർക്ക് ബദൽ വഴികൾ ഉപയോഗിക്കാവുന്നതാണ്.

പാലാ ഭാഗത്ത് നിന്നും വരുന്നവർ മുത്തോലികവല  തിരിഞ്ഞ് മുത്തോലി കടവിലെത്തി വലത്തേക്ക് തിരിഞ്ഞു മൂന്ന്‌ കിലോമീറ്റർ ചെന്നാൽ ചേർപ്പുങ്കൽ പള്ളി കവലയിൽ എത്തിച്ചേരാവുന്നതാണ്.


ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്നവർ കുമ്മണ്ണൂർ കവലയ്ക്കു ശേഷമുള്ള ആദ്യമുള്ള വലത്തേക്കുള്ള  റോഡിൽ പ്രവേശിച്ച് ചെമ്പിളാവിലെത്തി ചേർപ്പുങ്കൽ പള്ളി റോഡിലേക്കും വരാവുന്നതാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only